chamber-of-commerce-president

ശ്രീ. ടി.എസ് .പട്ടാഭിരാമൻ തൃശൂർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റായി സ്ഥാനമേറ്റു

തൃശൂർ: പ്രമുഖ വ്യവസായിയും കല്യാൺ സിൽക്‌സ് മാനേജിങ് ഡയറക്ടറുമായ ടി.എസ് .പട്ടാഭിരാമൻ തൃശൂർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
ചേംബർ ഓഫ് കോമേഴ്‌സ് ഓഡിറ്റോറിയത്തിൽ നടന്ന എഴുപത്തിയാറാമത് വാർഷികപൊതുയോഗത്തിൽ 2025 – 2026 വർഷത്തേക്കുള്ള ഭാരവാഹികളെയും 21 അംഗ മാനേജിങ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.

പ്രസിഡന്റ് – ടി.എസ് .പട്ടാഭിരാമൻ, സെക്രട്ടറി – സോളി തോമസ് , ട്രഷറർ – ഷൈൻ തറയിൽ , വൈസ് പ്രസിഡന്റ് – റാഫി പൊന്തക്കൻ, ജോയിന്റ് സെക്രട്ടറിമാരായ സിജോ ചിറക്കേ ക്കാരൻ, ടോജോ മാത്യു, കെ.എഫ്.ജോസ് എന്നിവർ ഭാരവാഹികളായി ചുമതലയേറ്റു.

ടി.പി.സീതാരാമൻ, പി.കെ.ഹാരിഫ്, ഇ.ബി.ബിപിൻ, ജോൺ ചിറ്റിലപ്പിള്ളി, കെ.എം.പരമേശ്വരൻ, ടോഫി നെല്ലിശ്ശേരി, സജീഷ് .എ.ജി, കിരൺ എസ്.പാലക്കൽ, റെജി വർഗീസ്, റിച്ചു എ.ജെ, ജോജു എം.ജെ, എൻ.സുരേഷ് ബാബു, ഇ.ഡി.ഡൈസ്, സുജിത്.പി, ജോസ് ടോണി, പ്രിൻസ് .പി.ജെ. എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങൾ. ഓഡിറ്റർമാരായി M/s. വർമ്മ & വർമ്മ എന്നിവരെയും തെരഞ്ഞെടുത്തു.

 

2025-2026 മാനേജിങ് കമ്മിറ്റി അംഗങ്ങൾ

2025-2026 മാനേജിങ് കമ്മിറ്റി അംഗങ്ങൾ

 

Share