ഉപരാഷ്ട്രപതിയെ ആദരിച്ചു

ഉപരാഷ്ട്രപതിയെ ആദരിച്ചു

ഇന്ത്യയുടെ ഉപരാഷ്ട്രപതി ശ്രീ.സി.പി.രാധാകൃഷ്ണൻ അവർകളെ തൃശൂർ ചേംബർ ഓഫ് കോമേഴ്‌സ് ആദരിച്ചു. ദേവമാതാ പബ്ലിക് സ്കൂളിൽ ചേംബർ മാനേജിങ് കമ്മിറ്റി അംഗങ്ങൾക്കായി ഒരുക്കിയ പ്രത്യേക വേദിയിൽ വെച്ച് ചേംബർ പ്രസിഡന്റ് ശ്രീ.ടി.എസ്. പട്ടാഭിരാമൻ ആറന്മുള കണ്ണാടി നൽകിയാണ് ചേംബർ ഓഫ് കോമേഴ്‌സിന്റെ ആദരവ് നൽകിയത്. 20 മിനിറ്റോളം ഉപരാഷ്ട്രപതി ചേംബർ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഈ അവസരത്തിൽ ചെറുകിട വ്യാപാരികൾ അനുഭവിക്കുന്ന പ്രയാസങ്ങളും ഓൺലൈൻ കച്ചവടം മൂലം, കോർപ്പറേറ്റ് ബിസിനസ്സ് മൂലം ചെറുകിട കച്ചവടക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ, തൃശൂരിന്റെ വികസനം എന്നിവ അംഗങ്ങൾ ചർച്ച നടത്തി. ചേംബർ ഓഫ് കോമേഴ്‌സ് സെക്രട്ടറി ശ്രീ.സോളി തോമസ്, ട്രഷറർ ശ്രീ.ഷൈൻ തറയിൽ വൈസ് പ്രസിഡന്റ് ശ്രീ.റാഫി ആന്റണി പൊന്തക്കൻ എന്നിവരോടൊപ്പം മാനേജിങ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

Share