തൃശൂർ: സ്തുത്യർഹമായ സേവനത്തിനു ശേഷം തൃശ്ശൂരിൽ നിന്ന് സ്ഥലം മാറി പോകുന്ന സിറ്റി പോലീസ് മുൻ കമ്മീഷണർ ആർ ഇളങ്കോ ഐ പി എസ്സിന് തൃശൂർ ചേംബർ ഓഫ് കൊമേഴ്സ് യാത്രാ മംഗളങ്ങൾ നേർന്നു.
ചേംബർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചേംബർ പ്രസിഡന്റും കല്യാൺ സിൽക്സ് മാനേജിംഗ് ഡയറക്ടറുമായ ടി. എസ് പട്ടാഭിരാമൻ പൊന്നാട ചാർത്തി ചേംബറിന്റെ സ്നേഹോപഹാരം കൈമാറി.
ചേംബർ വൈസ് പ്രസിഡന്റ് റാഫി ആന്റണി പൊന്തക്കൻ, സെക്രട്ടറി സോളി തോമസ് കവലക്കാട്ട്, ട്രഷറർ ഷൈൻ തറയിൽ, ജോയിൻ്റ് സെക്രട്ടറിമാരായ സിജോ ചിറക്കേക്കാരൻ, ടോജോ മാത്യു ,കെ. എഫ്. ജോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
ഫോട്ടോ: പോലീസ് കമ്മീഷണർ ആർ ഇളങ്കോ ഐ പി എസ്സിന് പ്രസിഡന്റ് ടി. എസ് പട്ടാഭിരാമൻ തൃശൂർ ചേംബർ ഓഫ് കൊമേഴ്സിന്റെ ഉപഹാരം കൈമാറുന്നു. വൈസ് പ്രസിഡന്റ് റാഫി ആന്റണി പൊന്തക്കൻ, സെക്രട്ടറി സോളി തോമസ് കവലക്കാട്ട്, ട്രഷറർ ഷൈൻ തറയിൽ, ജോയിൻ്റ് സെക്രട്ടറിമാരായ സിജോ ചിറക്കേക്കാരൻ,
ടോജോ മാത്യു ,കെ. എഫ്. ജോസ് തുടങ്ങിയവർ സമീപം